നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബാബുരാജിന്റെ ആദ്യവിവാഹത്തിലുണ്ടായ മകനാണ് അഭയ്. ഗ്ലാഡിസാണ് വധു. വിവാഹനിശ്ചയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
ബാബു രാജിന്റെ ആദ്യ വിവാഹത്തിൽ രണ്ടു മക്കളാണുള്ളത്. അഭയ് ബാബുരാജും അക്ഷയും. പിന്നീട് നടി വാണി വിശ്വനാഥുമായുള്ള വിവാഹത്തിലും രണ്ട് മക്കളാണ് അദേഹത്തിന്. ആരോമലും ആർച്ചയും.