വി​മാ​ന​ത്തി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ കൂ​ടെ ഈ ​അ​പ്സ​ര​സും ഉ​ണ്ടാ​യി​രു​ന്നു; ഭാ​ര്യ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വു​മാ​യി ഭ​ദ്ര​ൻ

12:02 PM Dec 31, 2022 | Deepika.com

ഭാ​ര്യ​യ്ക്കൊ​പ്പ​മു​ള്ള വി​വാ​ഹ​ചി​ത്രം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​വാ​ർ​ഷി​ക​ദി​ന​ത്തി​ലാ​ണ് ഭ​ദ്ര​ൻ ചി​ത്രം പ​ങ്കു​വ​ച്ച​ത്. ഒ​രു ചെ​റി​യ കു​റി​പ്പും അ​ദേ​ഹം ചി​ത്ര​ത്തി​നൊ​പ്പം പ​ങ്കു​വ​ച്ചി‌​ട്ടു​ണ്ട്.

ആ​ദ്യ​ത്തെ വി​മാ​ന​യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചി​ങ്ങി​യ​പ്പോ​ൾ കൂ​ടെ വ​രാ​ൻ ഈ ​അ​പ്സ​ര​സും കൂ​ട്ടി​ന് ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്. എ​യ​ർ​ഹോ​സ്റ്റാ​യി​രു​ന്നു ഭ​ദ്ര​ന്‍റെ ഭാ​ര്യ ടെ​സി.

ഒ​രു ഡാ​ക്കോ​ട്ട പ്ല​യി​നി​ലെ എ​ന്‍റെ ആ​ദ്യ​ത്തെ പ്ല​യി​ൻ യാ​ത്ര. ആ ​വി​മാ​ന​ത്തി​ൽ നി​ന്നും തി​രി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ൾ കൂ​ടെ വ​രാ​ൻ ഈ ​അ​പ്സ​ര​സ്സും കൂ​ട്ടി​ന് ഉ​ണ്ടാ​യി​രു​ന്നു.



ഭ​ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പി​റ​ന്ന സ്ഫ​ടി​കം എ​ന്ന സി​നി​മ​യു​ടെ റി ​മാ​സ്റ്റ​ർ ചെ​യ്ത പു​തി​യ പ​തി​പ്പ് ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ നി​ർ​മാ​ണ് ചി​ല​വു​മാ​യാ​ണ് സ്ഫ​ടി​കം ഫോ​ർ കെ ​പ​തി​പ്പ് എ​ത്തു​ന്ന​ത്.

4 കെ ​അ​റ്റ്മോ​സ് മി​ക്സി​ലാ​ണ് സ്ഫ​ടി​കം വ​രു​ന്ന​ത്. ചെ​ന്നൈ​യി​ല്‍ പ്രി​യ​ദ​ര്‍​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫോ​ര്‍ ഫ്രെ​യിം​സ് സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ റീ ​മാ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ​ത്.