മി​ക​ച്ച ഉ​ദ്ഘാ​ട​ക​യ്ക്കു​ള്ള പു​ര​സ്കാ​രം; സെ​ൽ​ഫ് ട്രോ​ൾ പ​ങ്കു​വ​ച്ച് ഹ​ണി റോ​സ്

09:06 AM Dec 29, 2022 | Deepika.com

ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​ണ് ന​ടി ഹ​ണി റോ​സ്. ഹ​ണി എ​ത്തു​ന്ന എ​ല്ലാ ഉ​ദ്ഘാ​ട​ന വേ​ദി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ താ​രം ത​ന്നെ സെ​ൽ​ഫ് ട്രോ​ളു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

വി​വി​ധ ട്രോ​ളു​ക​ളെ​ല്ലാം കൂ​ടി ഒ​ന്നി​ച്ചു ചേ​ർ​ത്താ​ണ് ന​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നൊ​പ്പം മി​ക​ച്ച ഉ​ദ്ഘാ​ട​ക​യ്ക്കു​ള്ള പു​ര​സ്കാ​രം എ​ന്ന ട്രോ​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.



ട്രോ​ളി​നെ ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. എ​ന്നെ ട്രോ​ളാ​ൻ എ​നി​ക്ക് വേ​റെ ആ​രു​ടെ​യും ആ​വ​ശ്യം ഇ​ല്ല എ​ന്നൊ​ക്കെ‌‌​യാ​ണ് ക​മ​ന്‍റു​ക​ൾ. ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തു​ന്പോ​ഴു​ള്ള താ​ര​ത്തി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​വും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.

മോ​ഹ​ൻ​ലാ​ൽ-​വൈ​ശാ​ഖ് ചി​ത്രം മോ​ൺ​സ്റ്റ​റി​ലാ​ണ് ഹ​ണി റോ​സ് അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബാ​ല​യ്യ നാ​യ​ക​നാ​കു​ന്ന വീ​ര സിം​ഹ റെ​ഡ്ഡി​യാ​ണ് ഹ​ണി​യു​ടെ പു​തി​യ ചി​ത്രം.