ഡോ. ​ബി​ജു​വി​ന്‍റെ ചി​ത്ര​ത്തി​ൽ ഗം​ഭീ​ര മേ​ക്കോ​വ​റു​മാ​യി ടൊ​വീ​നോ; ചിത്രങ്ങൾ

12:11 PM Dec 28, 2022 | Deepika.com

ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ഡോ.​ബി​ജു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​ദ്യ​ശ്യ ജാ​ല​ക​ങ്ങ​ൾ. ചി​ത്ര​ത്തി​ൽ പേ​രി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​മാ​യാ​ണ് ടോ​വീ​നോ എ​ത്തു​ന്ന​ത്. സി​നി​മ​യി​ലെ ന​ട​ന്‍റെ മേ​ക്ക്ഓ​വ​ർ ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നി​ന്‍റെ ആ​ദ്യ ചി​ത്ര​ങ്ങ​ൾ ഇ​താ. ഡോ​ക്ട​ര്‍ ബി​ജു​വി​ന്‍റെ പേ​രി​ല്ലാ​ത്ത ഈ ​യു​വാ​വി​ന് ജീ​വ​ന്‍ ന​ല്‍​കു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷം. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ​യാ​ണി​ത്.



ന​മു​ക്ക് ചു​റ്റു​മു​ള്ള ഒ​രു​പാ​ട് പേ​രി​ല്ലാ​ത്ത​വ​രെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ര്‍​റി​യ​ലി​സ​ത്തി​ല്‍ വേ​രൂ​ന്നി​യ സി​നി​മ. ഈ ​സി​നി​മ​യി​ലെ സ​മൂ​ഹി​ക പ്ര​സ​ക്ത​മാ​യ സ​ന്ദേ​ശം നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ത​ട്ടു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യും.

പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്കു​ന്ന ഇ​ത്ര​യും മൂ​ല്യ​വ​ത്താ​യ ചി​ത്ര​ത്തി​ന് വേ​ണ്ടി ഒ​ന്നി​ച്ച അ​ദൃ​ശ്യ​ജാ​ല​ക​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ ക്രൂ​വി​നേ​യും ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ക്കു​ന്നു. ടൊ​വീ​നോ കു​റി​ച്ചു.

എ​ല്ല​ന​ര്‍ ഫി​ലിം​സ്, മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് എ​ന്നി​വ​ര്‍​ക്കൊ​പ്പം ടൊ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്‌​ഷ​ന്‍​സും ചേ​ര്‍​ന്നാ​ണ് അ​ദൃ​ശ്യ ജാ​ല​ക​ങ്ങ​ൾ നി​ർ​മി​ച്ച​ത്. നി​മി​ഷ സ​ജ​യ​നും ഇ​ന്ദ്ര​ൻ​സും മ​റ്റു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഡേ​വി​സ് മാ​നു​വ​ൽ ആ​ണ് ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ. ഛായാ​ഗ്ര​ഹ​ണം യ​ധു രാ​ധാ​കൃ​ഷ്ണ​ൻ.