നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. നടൻ തേജസ് ജ്യോതിയാണ് വരൻ. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും മലയാളികൾക്ക് പരിചിതമാകുന്നത്. മാളവിക തന്നെയാണ് വിവാഹത്തെക്കുറിച്ചും വരനെക്കുറിച്ചും യുട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചത്.
പെണ്ണുകാണാൽ ചടങ്ങാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ചാതാണ് ഈ വിവാഹമെന്നും ഇരുവരും പറയുന്നുണ്ട്. ലോക്ക് ഡൗൺ സമയത്താണ് ഇങ്ങനെയൊരു വിവാഹ ആലോചന വരുന്നതെന്നും അന്ന് തനിക്ക് 21 വയസായിരുന്നുവെന്നും താരം പറയുന്നു.
നായികാ നായകനും കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതനിൽ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം.
ഞങ്ങൾ അങ്ങനെ റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത്. തേജസ് പറഞ്ഞു.
നായികാ നായകനിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാർഥിക്കണം. മാളവിക പറഞ്ഞു.