ക്രി​സ്റ്റ​ഫ​റി​ൽ മ​മ്മൂ​ട്ടി​യു​ടെ വി​ല്ല​ൻ; ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്ത്

10:15 AM Dec 28, 2022 | Deepika.com

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക്രി​സ്റ്റ​ഫ​റി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗെ​റ്റ​പ്പ് പു​റ​ത്ത്. തെ​ന്നി​ന്ത്യ​ൻ താ​രം വി​ന​യ് റാ​യ് ആ​ണ് മ​മ്മൂ​ട്ടി​യു​ടെ വി​ല്ല​നാ​യി എ​ത്തു​ന്ന​ത്. വി​ന​യ് അ​വ​ത​രി​പ്പി​ക്കു​ന്ന സീ​താ​റാം ത്രി​മൂ​ർ​ത്തി എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

വി​ന​യ് റാ​യ് ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ക്രി​സ്റ്റ​ഫ​ർ. ബ​യോ​ഗ്ര​ഫി ഓ​ഫ് എ ​വി​ജി​ല​ന്‍റ് കോ​പ്പ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ. ആ​ർ​ഡി ഇ​ല്യൂ​മി​നേ​ഷ​ന്‍​സ് എ​ൽ.​എ​ൽ.​പി ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ്.

അ​മ​ല പോ​ൾ, സ്നേ​ഹ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ദി​ഖ്, ജി​നു എ​ബ്ര​ഹാം, വി​നീ​ത കോ​ശി, വാ​സ​ന്തി തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം മു​പ്പ​ത്തി​യ​ഞ്ചോ​ളം പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ ജാ​വ ഒ​രു​ക്കി​യ ഫൈ​സ് സി​ദ്ദി​ഖ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.