അ​നു​പ​മ സ്നേ​ഹ ചൈ​ത​ന്യ​മേ...​സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തിന് ക്വ​യ​റി​ൽ നി​ത്യ മാ​മ്മ​ൻ; വീ​ഡി‌​യോ

01:17 PM Dec 27, 2022 | Deepika.com

നി​ർ​മാ​താ​വ് സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ ദേ​വാ​ല​യ​ത്തി​ലെ ച​ട​ങ്ങു​ക​ളി​ൽ ഗാ​യ​ക​സം​ഘ​ത്തി​ന് നേ​ത്യ​ത്വം ന​ൽ​കി​യ ഗാ​യി​ക നി​ത്യ മാ​മ്മ​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യി​ലെ ഗാ​ന​ങ്ങ​ളെ​ല്ലാം നി​ത്യ​യാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്.



സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ലെ വാ​തി​ക്ക​ല് വെ​ള്ള​രി പ്രാ​വ് എ​ന്ന ഗാ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു നി​ത്യ. എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​നി​ലെ നീ ​ഹി​മ​മ​ഴ​യാ​യ് വ​രൂ എ​ന്ന ഗാ​ന​വും നി​ത്യ​യു​ടെ ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു.

നി​ർ​മാ​താ​വ് സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ൽ ദി​ലീ​പും കാ​വ്യ മാ​ധ​വ​നും അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ മ​ക​ന്‍ ജി​മ്മി​യു​ടെ വി​വാ​ഹ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച. സാ​റ​യാ​ണ് ജി​മ്മി​യു​ടെ വ​ധു.

ഉ​ണ്ണി മു​കു​ന്ദ​ൻ, വി​ജ​യ് ബാ​ബു, ദി​ലീ​പി​ന്‍റെ അ​നു​ജ​നും സം​വി​ധാ​യ​ക​നു​മാ​യ അ​നൂ​പ് പ​ദ്മ​നാ​ഭ​ൻ,വി​ജ​യ് ബാ​ബു, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍, ആ​ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍​വി​ൻ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.