അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ ജീ​വി​ത​ക​ഥ; മേം ​അ​ട​ൽ ഹൂ; ​ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

11:34 AM Dec 27, 2022 | Deepika.com

മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. മേം ​അ​ട​ൽ ഹൂ ​എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഇം​ഗ്ലി​ഷ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉ​ല്ലേ​ഖ് എ​ൻ.​പി. ര​ചി​ച്ച ‘ദ് ​അ​ൺ​ടോ​ൾ​ഡ് വാ​ജ്പേ​യി: പൊ​ളി​റ്റീ​ഷ്യ​ൻ ആ​ൻ​ഡ് പാ​ര​ഡോ​ക്സ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ആ​വി​ഷ്കാ​ര​മാ​ണ് മേം ​അ​ട​ൽ ഹൂ ​എ​ന്ന ചി​ത്രം. ര​വി ജാ​ദ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ന​ട​ൻ പ​ങ്ക​ജ് ത്രി​പാ​ഠി​യാ​ണ് വാ​ജ്പേ​യി ആ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ക​വി, രാ​ഷ്ട്ര ത​ന്ത്ര​ജ്ഞ​ൻ, നേ​താ​വ്, മ​നു​ഷ്യ സ്നേ​ഹി എ​ന്നി​ങ്ങ​നെ ബ​ഹു​മു​ഖ​മു​ള്ള വാ​ജ്പേ​യി​യെ ആ​ണ് വെ​ള്ളി​ത്തി​ര​യി​ൽ കാ​ണാ​നാ​വു​ക.

ഉ​ത്ക​ര്‍​ഷ് നൈ​താ​നി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. വി​നോ​ദ് ഭാ​നു​ശാ​ലി, സ​ന്ദീ​പ് സിം​ഗ്, സാം ​ഖാ​ൻ, ക​മ​ലേ​ഷ് ഭാ​നു​ശാ​ലി, വി​ശാ​ൽ ഗു​ർ​നാ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഡി​സം​ബ​റി​ൽ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.