രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന തിമിംഗല വേട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. വിഎംആർ ഫിലിംസിന്റെ ബാനറിൽ സജിമോനാണ് ഈ ചിത്രം നിർമിക്കുന്നത്.
ചടങ്ങിൽ നിർമാതാവ് സജിമോൻ, കെ.ജി. പുരുഷോത്തമൻ, ജയൻ, റോണക്സ് സേവ്യർ, അരുൺ മനോഹർ, കണ്ണൻ ആതിരപ്പള്ളി, അരുൺ മനോഹർ തുടങ്ങിയവർ പങ്കെടുത്തു. സജിമോൻ സ്വിച്ചോൺ കർമ്മവും അനൂപ് മേനോൻ ഫസ്റ്റ് ക്ലാപ്പും നൽകി. അനൂപ് മേനോനാണ് ചിത്രത്തിലെ നായകൻ.
ജയരാമൻ എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. കലാഭവൻ ഷാജോണും ബൈജു സന്തോഷുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്കുമാർ ,മനോജ് (കെ.പി.എ.സി) പി.പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് (ന്നാ താൻ കേസ് കൊട് ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.
അനൂപ് മേനോന്റെ തിമിംഗല വേട്ട; ചിത്രീകരണം തുടങ്ങി
04:07 PM Dec 26, 2022 | Deepika.com