കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി ഫഹദും നസ്രിയയും

02:16 PM Dec 24, 2022 | Deepika.com

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ്-നസ്രിയ ദന്പതികൾ. അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട സർപ്രൈസ് ആണ് ആരാധകരിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും മാതാപിതാക്കളാകാൻ പോകുകയാണെന്ന വാര്‍ത്തയാണ് ആരാധകരെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്തോഷത്തിലാക്കിയത്.

നസ്രിയ നാലുമാസം ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പിറന്നാള്‍ ദിനത്തിലാണ് താരങ്ങള്‍ സന്തോഷപൂര്‍വം പങ്കുവച്ചത്.

2014ലായിരുന്നു ഫഹദ്-നസ്രിയ വിവാഹം. ആഘോഷപൂര്‍വം നടന്ന വിവാഹച്ചടങ്ങില്‍ ചലച്ചിത്ര-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.