ത​രം​ഗം സൃ​ഷ്ടി​ച്ച് പ​ത്താ​നി​ലെ പു​തി​യ ഗാ​നം; ഒ​രു മ​ണി​ക്കൂ​റി​ൽ ക​ണ്ട​ത് 20 ല​ക്ഷം പേ​ർ; വീ​ഡി​യോ

01:02 PM Dec 22, 2022 | Deepika.com

വി​വാ​ദ​ങ്ങ​ൾ ക​ത്തി നി​ൽ​ക്കേ ഷാ​രു​ഖ് ഖാ​ൻ- ദീ​പി​ക പാ​ദു​ക്കോ​ൺ ചി​ത്രം പ​ത്താ​നി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഗാ​നം ഇ​റ​ങ്ങി ഒ​രു മ​ണി​ക്കൂ​റി​ന​കം 20 ല​ക്ഷം പേ​രാ​ണ് ഗാ​നം ക​ണ്ടി​രി​ക്കു​ന്ന​ത്. ജൂ​മേ ജോ ​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് വി​ശാ​ലും ശേ​ഖ​റും ചേ​ർ​ന്നാ​ണ്.

അ​ർ​ജി​ത് സിം​ഗ്, സു​കൃ​തി കാ​ക്ക​ർ, വി​ശാ​ൽ, ശേ​ഖ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കാ​തി​ന് ഇ​ന്പ​മേ​കു​ന്ന ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത്. ബോ​സ്കോ സീ​സ​റാ​ണ് ചി​ത്ര​ത്തി​ലെ നൃ​ത്ത സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.



ചി​ത്ര​ത്തി​ലെ ബേ​ഷ് രം​ഗ് എ​ന്ന ആ​ദ്യ ഗാ​ന​ത്തി​ൽ ദീ​പി​ക ധ​രി​ച്ച വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. കാ​വി നി​റ​ത്തി​ലു​ള്ള ബി​ക്കി​നി​യാ​ണ് താ​രം ധ​രി​ച്ചെ​തെ​ന്നും അ​ത് ഹി​ന്ദു​ക്ക​ളു​ടെ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം ആ​രോ​പി​ച്ച​ത്.

സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം അ​ടു​ത്ത​വ​ര്‍​ഷം ജ​നു​വ​രി 25ന് ​പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. ഹി​ന്ദി കൂ​ടാ​തെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്.

ദീ​പി​ക​യ്ക്കും ഷാ​റു​ഖി​നു​മൊ​പ്പം ജോ​ൺ എ​ബ്ര​ഹാ​മും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ‘പ​ത്താ​ന്‍’. ഹൃ​തി​ക് റോ​ഷ​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ‘വാ​റി’​നു ശേ​ഷം സി​ദ്ധാ​ർ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. യ​ഷ് രാ​ജ് ഫി​ലിം​സ് ചി​ത്രം നി​ർ​മി​ക്കു​ന്നു.