കാ​ര​വാ​ൻ സി​നി​മ​യി​ലെ സൗ​ഹൃ​ദ​ങ്ങ​ൾ കു​റ​ച്ചു: ബൈ​ജു സ​ന്തോ​ഷ്

11:14 AM Dec 22, 2022 | Deepika.com

കാ​ര​വാ​ൻ വ​ന്ന​തി​ന് ശേ​ഷം സി​നി​മ​യി​ലെ സൗ​ഹൃ​ദ​ങ്ങ​ൾ കു​റ​ഞ്ഞു​വെ​ന്ന് ന​ട​ൻ ബൈ​ജു സ​ന്തോ​ഷ്. അ​ഭി​നി​യി​ക്കു​ന്ന സ​മ​യം ക​ഴി​ഞ്ഞാ​ൽ എ​ല്ലാ​വ​രും കാ​ര​വാ​നി​ലാ​ണ് ഇ​രി​ക്കു​ക. സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​ക​ൾ കു​റ​ഞ്ഞു​വെ​ന്നും ബൈ​ജു പ​റ​യു​ന്നു. ആ​ന​ന്ദം പ​ര​മാ​ന​ന്ദം എ​ന്ന ഷാ​ഫി​യു​ടെ ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ് കാ​ര​വാ​ൻ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച ന‌​ട​ൻ തു​റ​ന്നു പ​റ​ഞ്ഞ​ത്.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ സി​നി​മ​യി​ൽ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ വ​ന്നു. പ്രൊ​ഡ​ക്‌​ഷ​ൻ കോ​സ്റ്റ് ഒ​രു​പാ​ടു കൂ​ടി, കാ​ര​വാ​ൻ വ​ന്നു, ആ​രും ത​മ്മി​ൽ സം​സാ​രി​ക്കാ​തെ​യാ​യി, സി​നി​മ റി​യ​ലി​സ്റ്റി​ക്കാ​യി, പ​ഴ​യ ത​മാ​ശ​ക​ൾ കേ​ട്ടാ​ൽ ആ​രും ചി​രി​ക്കാ​തെ​യാ​യി, ആ​വി​ഷ്കാ​ര​ത്തി​ന്‍റെ നി​ല​വാ​രം മാ​റി. കാ​ര​വ​ൻ വ​ന്ന​തി​നു ശേ​ഷം ഓ​രോ​രു​ത്ത​ർ ഓ​രോ റൂ​മി​ൽ ഇ​രി​ക്കു​ക​യാ​ണ്.

അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്തു മാ​ത്ര​മാ​ണ് ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സി​നി​മ​യി​ൽ പൊ​തു​വെ സൗ​ഹൃ​ദം കു​റ​ഞ്ഞു. എ​നി​ക്ക് സ്വ​ന്ത​മാ​യി കാ​ര​വ​നി​ല്ല. സെ​റ്റി​ൽ ചെ​ല്ലു​മ്പോ​ൾ ഒ​രു കാ​ര​വാ​നി​ൽ ഒ​രു റൂം ​ത​രും. അ​തി​ന്‍റെ ആ​വ​ശ്യ​മേ ഉ​ള്ളൂ. അ​ല്ലാ​തെ ഇ​തും കെ​ട്ടി​ച്ചു​മ​ന്ന് പോ​കേ​ണ്ട കാ​ര്യ​മി​ല്ല.

കാ​ര​വ​ൻ ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രാ​ൾ ഇ​ന്ദ്ര​ൻ​സാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് കാ​ര​വാ​ൻ എ​ന്ന് കേ​ട്ടാ​ലേ വെ​റു​പ്പാ​ണ്. വ​സ്ത്രം മാ​റാ​ൻ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം കാ​ര​വ​നി​ൽ ക​യ​റു​ന്ന​ത്. അ​ത് ക​ഴി​ഞ്ഞാ​ൽ കാ​ണു​ന്ന​ത് ഒ​രു പെ​ട്ടി​ക്ക​ട​യു​ടെ തി​ണ്ണ​യി​ലോ ഒ​രു ബ​ഞ്ചി​ലോ മ​റ്റോ ആ​യി​രി​ക്കും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്രി​ക്കാ​ണ് അ​ത്. ഓ​രോ സ്ഥ​ല​ത്ത് ചെ​ല്ലു​മ്പോ​ൾ അ​വി​ടെ​യു​ള്ള ആ​ളു​ക​ളെ നി​രീ​ക്ഷി​ച്ച് അ​ടു​ത്ത ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി ത​യാ​റെ​ടു​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്.

കാ​ര​വ​ന് അ​ക​ത്തി​രു​ന്നാ​ൽ പു​റ​ത്തു ന​ട​ക്കു​ന്ന​തൊ​ന്നും കാ​ണാ​ൻ ക​ഴി​യി​ല്ല​ല്ലോ. സ​നി​മ​യി​ൽ സൗ​ഹൃ​ദം കു​റ​യു​ന്ന​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​റ്റ​മാ​ണ് അ​തി​ൽ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല.’’– ബൈ​ജു പ​റ​ഞ്ഞു.