ലുക്കാ ചുപ്പി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ ബിനു ഭാസ്കർ സംവിധാനം ചെയ്യുന്ന കോട്ടയം എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ഒരു കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.
കേരളം മുതൽ വടക്കുകിഴക്കൻ ഇന്ത്യവരെ നീളുന്ന അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രമാണ് കോട്ടയം. സംഗീത് ശിവൻ, അനീഷ്.ജി. മേനോൻ, രവി മാത്യു, നിമ്മി റാഫേൽ, ആനന്ദ്.വി. കാര്യാട്ട്, ശ്രീനാഥ് കെ.ജനാർദനൻ, ഷഫീഖ്, ചിന്നു കുരുവിള, അന്നപൂർണി ദേവരാജ, നിസാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നൈറ്റ് വോക്സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത് സജിത്തും നിഷ ഭക്തനുമാണ്.
സസ്പെൻസ് നിറച്ച് കോട്ടയം; ട്രെയിലർ എത്തി
10:27 AM Dec 18, 2019 | Deepika.com