കൗ​തു​ക​മു​ണ​ർ​ത്തി മോ​ഹ​ൻ​ലാ​ലി​ന്‍റെ പോ​സ്റ്റ്; ലി​ജോ പെ​ല്ലി​ശ്ശേ​രി ചി​ത്ര​ത്തി​ന്‍റെ സൂ​ച​ന​ക​ൾ

09:20 AM Dec 22, 2022 | Deepika.com

ആ​രാ​ധ​ക​ർ ഏ​റ്റ​വും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ന്‍​ലാ​ല്‍-​ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി ടീ​മി​ന്‍റെ പു​തി​യ പ്രോ​ജ​ക്ട്. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്രം എ​ങ്ങ​നെ​യാ​യി​രി​ക്കും, താ​ര​ത്തി​ന്‍റെ ലു​ക്ക്, ചി​ത്ര​ത്തി​ന്‍റെ പേ​ര് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ ഏ​റ്റ​വും ആ​കാം​ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം പേ​ജു​ക​ളി​ൽ വ​ന്ന പോ​സ്റ്റു​ക​ളാ​ണ് കൗ​തു​ക​മു​ണ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ ഭാ​ഗ​ങ്ങ​ളാ​യി വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. മ​ണ​ൽ​ത്ത​രി​ക​ളി​ൽ സി​നി​മ എ​ന്നെ​ഴു​തി​യ ചി​ത്ര​വും അ​തി​ന്‍റെ അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ളു​മാ​ണ് താരം പ​ങ്കു​വ​ച്ച​ത്.

പ​സ്സി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ചി​ത്ര​ങ്ങ​ളു​ള്ള​ത്. ലി​ജോ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മാ​യി​രി​ക്കാ​മി​ത് എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ നി​ഗ​മ​നം.

രാ​ജ​സ്ഥാ​ന്‍ പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യി​ല്‍ ഒ​രു ഗു​സ്തി​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ലാ​കും മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ക എ​ന്ന അ​ഭ്യൂ​ഹ​വും സി​നി​മ​പ്രേ​മി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മോ​ഹ​ന്‍​ലാ​ല്‍ -ലി​ജോ ടീ​മി​ല്‍ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത് ഒ​രു വ​മ്പ​ന്‍ ചി​ത്രം ആ​യി​രി​ക്കു​മെ​ന്ന് ന​ട​ന്‍ പൃ​ഥ്വി​രാ​ജും ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ജ​നു​വ​രി 10ന് ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ക​രി​യ​റി​ലെ​യും ഏ​റ്റ​വും വ​ലി​യ സി​നി​മ​യാ​കും ഇ​ത്. ജോ​ൺ ആ​ൻ​ഡ് മേ​രി ക്രി​യേ​റ്റീ​വ്, മാ​ക്സ് ലാ​ബ്സ്, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.