ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ്; കാ​ക്കി​പ്പ​ട റി​ലീ​സ് മാ​റ്റി

10:35 AM Dec 21, 2022 | Deepika.com

കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ച്ച് സം​വി​ധാ​യ​ക​ൻ ഷെ​ബി ചൗ​ഘ​ട്ട്. സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​ച്ച​ത്.

ചി​ത്ര​ത്തി​ലെ ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് റി​ലീ​സ് നീ​ട്ടു​ന്ന​തെ​ന്നും ഇ​തി​നാ​യി ഡ​ബ്ബിം​ഗ് മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ൾ വീ​ണ്ടും ചെ​യ്യാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​തി​നാ​ലു​മാ​ണ് റി​ലീ​സ് മാ​റ്റി​വ​ച്ച​തെ​ന്നും സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

പ്രി​യ​പ്പെ​ട്ട​വ​രെ എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ. കാ​ക്കി​പ്പ​ട ഈ ​ക്രി​സ്മ​സി​ന് ഏ​വ​രു​ടെ​യും അ​ടു​ത്തെ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും. എ​ന്നാ​ൽ ഖേ​ദ​പൂ​ർ​വം അ​റി​യി​ക്ക​ട്ടെ ചി​ത്രം എ​ത്തി​ക്കു​ന്ന​തി​ൽ ചി​ല സാ​ങ്കേ​തി​ക​മാ​യ ത​ട​സ്സം വ​ന്നു​പെ​ട്ടി​രി​ക്കു​ന്നു.

സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ചി​ത്ര​ത്തി​ലെ ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റേ​ണ്ടി വ​ന്നി​രി​ക്കു​ന്നു. ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് പ​ല​യി​ട​ങ്ങ​ളി​ലും മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കു​ന്ന​തി​നാ​ൽ അ​വ​യെ​ല്ലാം മാ​റ്റി ഡ​ബ്ബ് ചെ​യ്യേ​ണ്ട അ​വ​സ്ഥ​വ​ന്ന് ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ചി​ത്ര​ത്തി​ൽ ആ ​പേ​ര് പ​റ​യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച താ​ര​ങ്ങ​ളി​ൽ ചി​ല​രെ​ല്ലാം വി​ദേ​ശ​ത്താ​ണ്. അ​വ​ർ തി​രി​ച്ചെ​ത്തി വീ​ണ്ടും ഡ​ബ്ബ് ചെ​യ്യു​ക​യും റീ ​സെ​ൻ​സ​റിം​ഗ് ന​ട​ത്തു​ക​യും വേ​ണം.

അ​തി​നു ശേ​ഷം മാ​ത്ര​മേ ചി​ത്രം നി​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. സെ​ൻ​സ​ർ ബോ​ർ​ഡി​ലെ പ്രി​യ​പ്പെ​ട്ട​വ​ർ വ​ള​രെ പോ​സ​റ്റീ​വാ​യി​ട്ടാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രി​ൽ ഉ​ള്ള പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. അ​തി​ന് അ​വ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്നു.

മ​നു​ഷ്യ​ർ​ക്ക് ഒ​രു പേ​ര് കൊ​ണ്ട് പോ​ലും മു​റി​വേ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക എ​ന്ന​ത് തീ​ർ​ച്ച​യാ​യും മ​നു​ഷ്യ​ത്വം നി​റ​ഞ്ഞ കാ​ര്യ​മാ​ണ്. അ​തി​നാ​യി പി​ന്തു​ണ ന​ൽ​കി​യ പ്രി​യ​പ്പെ​ട്ട​വ​രോ​ട് ഞ​ങ്ങ​ളു​ടെ ക​ട​പ്പാ​ട​റി​യി​ക്കു​ന്നു. ഏ​വ​ർ​ക്കും ഒ​രി​ക്ക​ൽ​ക്കൂ​ടി ടീം ​കാ​ക്കി​പ്പ​ട​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ശം​സ​ക​ൾ. ഷെ​ബി ചൗ​ഘ​ട്ട് പ​റ​ഞ്ഞു.

ഡി​സം​ബ​ർ 23നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​സ്.​വി. പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷെ​ജി വ​ലി​യ​ക​ത്താ​ണ് ഈ ​സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.