ഇ​ഷ്ട​മു​ള്ള വ​സ്ത്രം ഇ​ടു​ക​യോ ഇ​ടാ​തി​രി​ക്കു​ക​യോ ചെ​യ്യ​ട്ടേ: ബൈ​ജു സ​ന്തോ​ഷ്

10:23 AM Dec 21, 2022 | Deepika.com

പ​ത്താ​ന്‍ സി​നി​മ​യി​ലെ ഗാ​ന​ത്തി​നെ​തി​രെ ആ​ളി​ക്ക​ത്തു​ന്ന വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ബൈ​ജു സ​ന്തോ​ഷ്. എ​ല്ലാ​വ​രും അ​വ​ര​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കു​ക​യോ, ധ​രി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യ​ട്ടേ.

സ്വ​ന്തം വീ​ട്ടി​ല്‍ എ​ന്ത് ന​ട​ക്കു​ന്നു എ​ന്ന​ത​ല്ല അ​യ​ല്‍​വ​ക്ക​ത്തെ വീ​ട്ടി​ല്‍ എ​ന്ത് ന​ട​ക്കു​ന്നു എ​ന്നാ​ണ് ചി​ല​ർ​ക്ക് അ​റി​യേ​ണ്ട​തെ​ന്നാ​യി​രു​ന്നു ബൈ​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.



ഷാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ന​ന്ദം പ​ര​മാ​ന​ന്ദം സി​നി​മ​യു​ടെ പ്ര​ച​ര​ണ​ത്തി​നി​ട​യി​ലാ​യി​രു​ന്നു താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​വ​ര​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം അ​വ​ര്‍ ഇ​ടു​ക​യോ ഇ​ടാ​തി​രി​ക്കു​ക​യോ ചെ​യ്യ​ട്ടേ. ഇ​വി​ടെ ആ​ര്‍​ക്കാ​ണ് ഇ​ത്ര ....?. അ​വ​ന​വ​ന്‍റെ കാ​ര്യം നോ​ക്കി ന​ട​ന്നാ​ല്‍ പോ​രെ. എ​ന്തി​നാ​ണ് മ​റ്റു​ള്ള​വ​ർ ഇ​ടു​ന്ന വ​സ്ത്ര​വും എ​ല്ലാം നോ​ക്കു​ന്ന​ത്. സ്വ​ന്തം വീ​ട്ടി​ല്‍ എ​ന്ത് ന​ട​ക്കു​ന്നു എ​ന്ന​ത​ല്ല അ​യ​ല്‍​വ​ക്ക​ത്തെ വീ​ട്ടി​ല്‍ എ​ന്ത് ന​ട​ക്കു​ന്നു എ​ന്നാ​ണ് നോ​ക്കു​ന്ന​ത്. അ​ത് നോ​ക്കാ​തി​രു​ന്നാ​ൽ ഈ ​പ്ര​ശ്നം തീ​രും. ബൈ​ജു പ​റ​ഞ്ഞു.

പ​ത്താ​നി​ലെ ഗാ​ന​രം​ഗ​ത്തി​ല്‍ ഒ​രു ക​ള​റി​ലു​ള്ള വ​സ്ത്രം മാ​ത്ര​മ​ല്ല​ല്ലോ ഇ​ട്ടി​രി​ക്കു​ന്ന​ത്, ഒ​രു​പാ​ട് വ​സ്ത്ര​ങ്ങ​ള്‍ ആ ​ഗാ​ന രം​ഗ​ത്തി​ല്‍ മാ​റി മാ​റി വ​രു​ന്നു​ണ്ട്. പി​ന്നെ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നും ബൈ​ജു ചോ​ദി​ക്കു​ന്നു.