ഞാ​നി​പ്പോ​ൾ സം​സാ​രി​ക്കാ​നൊ​ക്കെ തു​ട​ങ്ങി; ​സി​നി​മ​യി​ലേ​യ്ക്ക് വി​ളി​ക്ക​ണം: സ​ദ​സി​നെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് ശ്രീ​നി​വാ​സ​ൻ

10:06 AM Dec 20, 2022 | Deepika.com

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​പ്പ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ പൊ​ട്ടി​ച്ചി​രി വി​ട​ർ​ത്തി ശ്രീ​നി​വാ​സ​ൻ. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത് താ​നാ​ണെ​ന്നും കു​റേ​കാ​ലം കൂ​ടി​യാ​ണ് പ​ല​രെ​യും കാ​ണു​ന്ന​തെ​ന്നും നേ​രി​ല്‍ കാ​ണാ​ത്ത​തു​കൊ​ണ്ടാ​ണ് പ​ല​രും അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ന​ർ​മ​രൂ​പേ​ണേ പ​റ​ഞ്ഞു.

കു​റേ​ക്കാ​ല​മാ​യി മൂ​ടി​വ​ച്ച ഒ​രു സ​ത്യം ഞാ​ൻ പ​റ​യു​ക​യാ​ണ്. മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ തി​ര​ക്ക​ഥാ​കൃ​ത്ത് ഞാ​ൻ ത​ന്നെ​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ സൂ​പ്പ​ർ ഹി​റ്റു​ക​ൾ എ​ഴു​തി‌​യ​തും ഞാ​ൻ ത​ന്നെ​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക​ഥ​ക​ൾ എ​ഴു​തി​യ​തും ഞാ​ൻ ത​ന്നെ​യാ​ണ്.



എ​ന്നെ ഞാ​ൻ കൂ​ടു​ത​ലൊ​ന്നും പു​ക​ഴ്ത്തി പ​റ​ഞ്ഞി​ല്ല​ല്ലോ അ​ല്ലേ. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ അ​ത്യാ​വ​ശ്യം ന​ല്ല കു​റ​ച്ചാ​ളു​ക​ൾ ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ന്നെ ഇ​വി​ടേ​ക്ക് വി​ളി​ച്ച​ത്. ഇ​തൊ​ക്കെ അ​വ​രു​ടെ കാ​രു​ണ്യ​മാ​ണ്. ഞാ​ൻ കു​റ​ച്ചു​നാ​ളാ​യി​ട്ട് അ​ഭി​ന​യി​ക്കാ​റി​ല്ല. ഫാ​സി​ലി​നെ ക​ണ്ട​പ്പോ​ൾ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മാ​യി.

എ​ന്നെ കാ​ണാ​ത്ത​തു​കൊ​ണ്ടാ​ണോ അ​ദ്ദേ​ഹം എ​ന്നെ വ​ച്ച് സി​നി​മ എ​ടു​ക്കാ​ത്ത​തെ​ന്ന് എ​നി​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഞാ​നി​പ്പോ​ൾ സം​ഭാ​ഷ​ണ​മൊ​ക്കെ പ​റ​യാ​ൻ തു​ട​ങ്ങി. ഒ​രു സി​നി​മ എ​ടു​ക്കു​ന്പോ​ൾ അ​ഭി​ന​യി​ക്ക​ണ​മെ​ന്നു​ണ്ട്.

അ​ടു​ത്ത സി​നി​മ​യി​ൽ ഞാ​ൻ എ​ന്താ​യാ​ലും അ​ഭി​ന​യി​ക്കും. ഒ​രു​പാ​ട് ആ​ളു​ക​ളെ കു​റെ​ക്കാ​ല​ത്തി​ന് ശേ​ഷം കാ​ണാ​ൻ സാ​ധി​ച്ചു. ഇ​ന്ന​ത്തെ ദി​വ​സ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യും അ​തു​ത​ന്നെ​യാ​ണ്.