മകൾ നന്ദനയ്ക്ക് ജൻമദിനാശംസകൾ നേർന്ന് ഗായിക കെ.എസ്.ചിത്ര. സ്വർഗത്തിലിരുന്ന് മലാഖമാരുമൊന്നിച്ച് മകൾ ജൻമദിനം ആഘോഷിക്കുന്നുണ്ടാകുമെന്നും അകലെയാണെങ്കിലും സുരക്ഷിതയായിരിക്കുമെന്നും ചിത്ര കുറിച്ചു.
സ്വർഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. അവിടെ മാലാഖമാരുമൊന്നിച്ച് നീ ഈ ദിനം ആഘോഷിക്കുന്നുണ്ടാകും. എത്ര വർഷങ്ങൾ വന്നുപോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ട്. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എല്ലാ ദിവസത്തേക്കാളുമുപരിയായി ഇന്ന് എനിക്ക് നിന്നെ മിസ് ചെയ്യുന്നു. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നന്ദന. കെ.എസ്.ചിത്ര കുറിച്ചു.
2002ലാണ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ 2011ല് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒൻപതു വയസുകാരിയായ നന്ദന മരിക്കുകയായിരുന്നു.
മായാതെ മനസിലുണ്ടാകും; മകൾക്ക് ജൻമദിനാശംസകളുമായി കെ.എസ്.ചിത്ര
03:14 PM Dec 19, 2022 | Deepika.com