പ്ര​തി​ഷേ​ധ​ക​ട​ലി​ൽ നി​ന്നും ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ര​മാ​ല​യി​ലേ​ക്ക് ദീ​പി​ക​യും ഷാ​രു​ഖും

11:49 AM Dec 19, 2022 | Deepika.com

ഇ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും ചോ​ദി​ക്കാ​നി​ല്ല... ലോ​ക​ക​പ്പ് കി​രീ​ടം അ​നാ​വ​ര​ണം ചെ​യ്ത് വേ​ദി​യി​ലെ​ത്തി​ച്ച ദീ​പി​ക പാ​ദു​ക്കോ​ൺ ശേ​ഷം സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ കു​റി​ച്ച​തി​ങ്ങ​നെ. പ​ത്താ​ൻ എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​നെ​തി​രെ​യു​ള്ള വി​വാ​ദം ക​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഷാ​രു​ഖ് ഖാ​നും ദീ​പി​ക പാ​ദു​ക്കോ​ണും ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​നൊ​പ്പം അ​ണി ചേ​ർ​ന്ന​ത്.


കി​രീ​ടം സൂ​ക്ഷി​ക്കു​ന്ന ട്രാ​വ​ല്‍ കെ​യ്സി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ ലൂ​യി​സ് വി​റ്റ​ണി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യാ​ണ് ദീ​പി​ക ഖ​ത്ത​റി​ലെ​ത്തി​യ​ത്. മു​ന്‍ സ്പാ​നി​ഷ് ഫു​ട്‌​ബോ​ള്‍ താ​രം ഐ​ക​ർ കാ​സി​ല്ല​സും ദീ​പി​ക​യും ചേ​ര്‍​ന്നാ​ണ് ലോ​ക​ക​പ്പ് അ​നാ​വ​ര​ണം ചെ​യ്ത​ത്.



കാ​യി​ക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗെ​യി​മി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തി​നൊ​പ്പം ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി അ​നാ​വ​ര​ണം ചെ​യ്യു​ന്നു. ഇ​തി​ൽ കൂ​ടു​ത​ൽ എ​നി​ക്ക് ഒ​ന്നും ചോ​ദി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ദീ​പി​ക കു​റി​ച്ചു.



ഇ​താ​ദ്യ​മാ​യാ​ണ് ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന് ഇ​ത്ത​ര​മൊ​രു അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് ലൂ​യി​സ് വി​റ്റ​ണി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​ണ് ദീ​പി​ക. മു​ൻ​കാ​ല​ങ്ങ​ളി​ൽ ലോ​ക​ക​പ്പി​ൽ കി​രീ​ടം നേ​ടി​യ ടീ​മി​ന്‍റെ നാ​യ​ക​നും, ആ​തി​ഥേ​യ രാ​ജ്യ​ത്തെ പ്ര​മു​ഖ മോ​ഡ​ലു​ക​ളും ചേ​ർ​ന്നാ​ണ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ട്രോ​ഫി എ​ത്തി​ച്ചി​രു​ന്ന​ത്.

ജി​യോ ടി​വി​യു​ടെ ഫു​ട്ബോ​ൾ ലൈ​വ് ടെ​ലി​കാ​സ്റ്റി​നി​ടെ​യി​ലാ​ണ് ഷാ​റു​ഖ് ഖാ​ൻ എ​ത്തി​യ​ത്. പ​ത്താ​ൻ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി വെ​യ്ൻ റൂ​ണി​ക്കൊ​പ്പ​മാ​ണ് ഷാ​റു​ഖ് ഫു​ട്ബോ​ൾ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.