ന​ന്ദി മെ​സി!! ക​ഠി​നാ​ധ്വാ​ന​ത്തി​ലും സ്വ​പ്ന​ങ്ങ​ളി​ലും വി​ശ്വ​സി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തി​ന്: ഷാ​രു​ഖ് ഖാ​ൻ

10:13 AM Dec 19, 2022 | Deepika.com

ലു​സ​യ്ൽ വേ​ദി​യി​ലെ ആ​വേ​ശം ഒ​ന്ന​ട​ങ്കം ഒ​ത്തു​ചേ​ർ​ന്ന നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി. ലോ​കം മു​ഴു​വ​ൻ ഒ​രു ദി​ക്കി​ലേ​ക്ക് മാ​ത്രം എ​ത്തി നോ​ക്കു​ന്ന അ​സു​ല​ഭ സു​ന്ദ​ര സു​ര​ഭി​ല നി​മി​ഷം. ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​വ​രെ​ന്നും വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന നി​മി​ഷം.

അ​താ​ണ് ഇ​ന്ത്യ​യു​ടെ അഭിനയ ചക്രവർത്തി ഷാ​രു​ഖ് ഖാ​നും പ​റ​യാ​നു​ള്ള​ത്. ലോ​ക​ക​പ്പി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​ൻ സാ​ധി​ച്ച കാ​ല​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​തെ​ന്ന് ഓ​ർ​മി​പ്പി​ച്ചാ​ണ് ഫ്രാ​ൻ​സ്- അ​ർ​ജ​ന്‍റീ​ന മ​ത്സ​ര​ത്തെ ഷാ​രു​ഖ് ഖാ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

ലോ​ക​ക​പ്പി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​ൻ സാ​ധി​ച്ച കാ​ല​ത്താ​ണ് ന​മ്മ​ൾ ജീ​വി​ച്ച​ത്. ഒ​രു ചെ​റി​യ ടി​വി​യി​ൽ അ​മ്മ​യ്‌​ക്കൊ​പ്പം ലോ​ക​ക​പ്പ് ക​ണ്ട​ത് ഞാ​ൻ ഓ​ർ​ക്കു​ന്നു....​ഇ​പ്പോ​ഴി​താ എ​ന്‍റെ കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​തേ ആ​വേ​ശ​ത്തോ‌​ടെ കാ​ണു​ന്നു. മെ​സ്സി​ക്ക് ന​ന്ദി !! ക​ഴി​വു​ക​ളി​ലും ക​ഠി​നാ​ധ്വാ​ന​ത്തി​ലും സ്വ​പ്ന​ങ്ങ​ളി​ലും ഞ​ങ്ങ​ളെ എ​ല്ലാ​വ​രെ​യും വി​ശ്വ​സി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തി​ന്...​എ​സ്ആ​ർ​കെ കു​റി​ച്ചു.