ആവേശത്തിരമാല അലതല്ലിയ നിമിഷങ്ങൾ...ഏതൊരു ഫുട്ബോൾ പ്രേമിയും ഇക്കാലത്തിനിടയിൽ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കളി.
ഞായറാഴ്ച ലുസയ്ൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീന- ഫ്രാൻസ് പോരാട്ടം കാണാൻ സാക്ഷിയവരിൽ മലയാള സിനിമയുടെ താര രാജക്കൻമാരും ഉണ്ടായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ലുസയ്ൽ വേദിയിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവച്ചാണ് ആവേശത്തിന്റെ ഭാഗമായത്.
ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യത്തെ പോസ്റ്റ്. ഒപ്പം നിർമാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു.
മത്സരം അവസാനിച്ച് നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ പോസ്റ്റുമെത്തി. എന്തൊരു രാത്രി ! എന്തൊരു മത്സരം...രോമാഞ്ച നിമിഷങ്ങൾ. ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫുട്ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം. ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍…’ എന്നായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.
ഉജ്ജ്വലമായ ഒരു ഫൈനല്‍…യോഗ്യരായ രണ്ട് എതിരാളികള്‍. അവരുടെ ഹൃദയം തുറന്ന് കളിച്ചു. ദശലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശകരമായ മത്സരം നല്കി.ആവേശത്തോടെ കളിച്ചു ജയിച്ച അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍.
36 വര്‍ഷത്തെ അധ്വാനവും കപ്പും ഒരിക്കല്‍ കൂടി നിങ്ങളുടേതാണ്. ലിയോ മെസ്സി തന്റെ തീയതി വിധിക്കൊപ്പം സൂക്ഷിച്ചു, മഹത്വത്തില്‍ തലകുനിക്കും. ഗംഭീരമായ അവസാന നൃത്തം…ഇത്രയും യോഗ്യരായ എതിരാളികളായതിനും അവസാനം വരെ അവര്‍ നടത്തിയ മികച്ച പോരാട്ടത്തിനും കിലിയൻ എംബപെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങള്‍. ഖത്തര്‍ നന്നായി. ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി, 2026 ല്‍ വീണ്ടും കാണാം. മോഹൻലാൽ പറഞ്ഞു.
മെസി നിനക്കായ്...എന്തൊരു ആവേശം...ലോകകപ്പ് വേദിയിൽ നിന്നും മമ്മൂട്ടിയും മോഹൻലാലും
09:37 AM Dec 19, 2022 | Deepika.com