പ്ര​ണ​യി​നി​യോ​ട് ചേ​ർ​ന്നി​രു​ന്ന് കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ ജ​ൻ​മ​ദി​നം; എ​ന്‍റെ ലോ​ക​മെ​ന്ന് താ​രം

12:07 PM Dec 17, 2022 | Deepika.com

ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ ജ​ൻ​മ​ദി​ന​ത്തി​ന് പ്ര​ണ‌​യി​നി ത​രി​ണി ക​ലിം​ഗ​രാ‌​യ​ർ കു​റി​ച്ച വ​രി​ക​ളാ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സ് ക​വ​ർ​ന്ന​ത്. കാ​ളി​ദാ​സി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ത​രി​ണി​യു​ടെ ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ.

നി​ന്നെ കു​ഴ​പ്പി​ക്കു​ന്ന എ​ന്തെ​ങ്കി​ലു​മൊ​ക്കെ എ​ഴു​ത​ണ​മെ​ന്നു​ണ്ട്. പ​ക്ഷേ ഈ ​പ്ര​ത്യേ​ക ദി​വ​സം കു​റ​ച്ച് മാ​ന്യ​മാ​യി ഇ​രി​ക്കാ​മെ​ന്ന് വി​ചാ​രി​ക്കു​ന്നു. ഹാ​പ്പി ബ​ർ​ത്ഡേ ക​ണ്ണാ. നീ ​എ​നി​ക്ക് അ​മൂ​ല്യ​മാ​ണ്. എ​ല്ലാ​ത്തി​നും ന​ന്ദി. ത​രി​ണി കു​റി​ച്ചു. എ​ന്‍റെ ലോ​കം എ​ന്നാ​യി​രു​ന്നു കാ​ളി​ദാ​സ് ത​രി​ണി​ക്കു ന​ൽ​കി​യ മ​റു​പ​ടി.



പാ​ർ​വ​തി​യും മാ​ള​വി​ക​യും ന​ട​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. ബാ​ല്യ​കാ​ല​ത്തെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് മാ​ള​വി​ക സ​ഹോ​ദ​ര​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. നീ ​എ​ത്ര വ​ലു​താ​യാ​ലും എ​നി​ക്ക് നീ ​എ​ന്‍റെ കു​ഞ്ഞി​ക്ക​ണ്ണ​ൻ ത​ന്നെ​യാ​ണ് എ​ന്നാ​ണ് അ​മ്മ പാ​ർ​വ​തി കു​റി​ച്ച​ത്.