ചി​രി​പ്പൂ​രം നി​റ​ച്ച് ഇ​ന്ദ്ര​ൻ​സും ഷ​റ​ഫൂ​ദ്ദീ​നും; ആ​ന​ന്ദം പ​ര​മാ​ന​ന്ദം ട്രെ​യി​ല​ർ

10:36 AM Dec 17, 2022 | Deepika.com

പ്രേ​ക്ഷ​ക​രെ മ​ന​സ് നി​റ​യെ ചി​രി​പ്പി​ക്കാ​നൊ​രു​ങ്ങി ഷാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ന​ന്ദം പ​ര​മാ​ന​ന്ദം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ആ​ന​ന്ദ​ത്തി​നാ​യും അ​തി​ലും വ​ലി​യ പ​ര​മാ​ന​ന്ദ​ത്തി​നാ​യും ക​ള്ള് കു​ടി​ക്കാ​നി​ഷ്ട​പെ​ടു​ന്ന ര​ണ്ടു​പേ​രു​ടെ ക​ഥ​യാ​ണ് ന​ർ​മ​ത്തി​ലൂ​ടെ ഷാ​ഫി പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്.



ഇ​ന്ദ്ര​ൻ​സ്, ഷ​റ​ഫു​ദ്ദീ​ൻ, അ​ജു വ​ർ​ഗീ​സ്, ബൈ​ജു സ​ന്തോ​ഷ്, സാ​ദി​ഖ്, അ​ന​ഘ നാ​രാ​യ​ണ​ൻ, കൃ ഷ്ണ ച​ന്ദ്ര​ൻ, വ​നി​താ കൃ​ഷ്ണ​ച​ന്ദ്ര​ൻ, നി​ഷാ സാ​രം​ഗ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ചി​ത്ര​ത്തി​നാ​യി ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത് എം.​സി​ന്ധു​രാ​ജാ​ണ്. സ​പ്ത ത​രം​ഗ് ക്രി​യേ​ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ക​ൻ മ​നോ​ജ് പി​ള്ള​യാ​ണ്. എ​ഡി​റ്റിം​ഗ് വി.​സാ​ജ​ൻ. ചി​ത്രം ഡി​സം​ബ​ർ 23ന് ​തി​യ​റ്റ​റി​ലെ​ത്തും.