ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്തോഷം പങ്കുവച്ച് സംവിധായകൻ ആറ്റ്ലി. എല്ലാവരുടെയും പ്രാർഥനയും അനുഗ്രവും വേണമെന്നും ആറ്റ്ലി കുറിച്ചു. ഏറ്റവും സന്തോഷത്തോടെ അറിയിക്കട്ടെ. ഞങ്ങൾ ഗർഭിണിയാണ്. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം വേണം. ഭാര്യ കൃഷ്ണപ്രിയക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആറ്റ്ലി കുറിച്ചു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2014 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ടെലിവിഷൻ അവതാരകയാണ് ഭാര്യ കൃഷ്ണപ്രിയ. ശങ്കറിന്റെ അസോഷ്യേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്ലീ ‘രാജാറാണി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
പിന്നീട് വിജയ്യെ നായകനാക്കി മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയിലെ ഹിറ്റ് സംവിധായകനായി മാറി. ഷാറുഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലി.
അച്ഛനാകാനൊരുങ്ങി സംവിധായകൻ ആറ്റ്ലി; സന്തോഷം പങ്കുവച്ച് താരം
09:39 AM Dec 17, 2022 | Deepika.com