ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി ടി.​പി. മാ​ധ​വ​ൻ ഐ​എ​ഫ്എ​ഫ്കെ വേ​ദി​യി​ൽ

12:47 PM Dec 16, 2022 | Deepika.com

ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ മാ​റ്റി​വ​ച്ച് ന​ട​ൻ ടി.​പി.​മാ​ധ​വ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ​ത്തി. വ്യാ​ഴാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം മേ​ള​യു​ടെ സു​ന്ദ​ര​കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നാ​യി പ​ത്താ​ന​പു​ര​ത്തു നി​ന്നും ഐ​എ​ഫ്എ​ഫ്കെ വേ​ദി​യി​ലെ​ത്തി​യ​ത്.

പ​ത്താ​ന​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ ക​ഴി​ഞ്ഞ ഒൻപതു വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ക​യാ​ണ് മാ​ധ​വ​ൻ. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ വ​ന്ന​തി​ൽ പി​ന്നെ സി​നി​ക​ളി​ലും അ​ത്ര സ​ജീ​വ​മ​ല്ല. സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും കാ​ണാ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടാ​യെ​ന്ന് മാ​ധ​വ​ൻ പ​റ​ഞ്ഞു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ണ് ഐ​എ​ഫ്എ​ഫ്കെ വേ​ദി​യി​ലെ​ത്തി​യ മ​റ്റൊ​രു അ​തി​ഥി. കൈ​ര​ളി തീ​യ​റ്റ​റി​ലെ​ത്തി സി​നി​മ​യും ക​ണ്ടാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.