പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ "റിയൽ' ലൈ​ഫ്; വീ​ഡി​യോ

11:19 AM Dec 16, 2022 | Deepika.com

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ അ​ദ്ദേ​ഹ​ത്തി​നെ ഉ​പ​മി​ക്കു​ന്ന​ത് താ​ര​ത്തി​ള​ക്കി​മി​ല്ലാ​ത്ത ന​ട​നെ​ന്നാ​ണ്. സി​നി​മ എ​ന്ന മാ​യി​ക ലോ​ക​ത്തി​ന് ഒ​രി​ക്ക​ലും പി​ടി കൊ​ടു​ക്കാ​തെ ഇ​ഷ്ട​മു​ള്ള​ത് ചെ​യ്തും യാ​ത്ര പോ​യും പ്ര​ണ​വ് ജീ​വി​തം ആ​സ്വ​ദി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ൾ പ്ര​ണ​വ് ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ സാ​ഹ​സി​ക​ത​ക​ളും ഇ​ഷ്ട​ങ്ങ​ളു​മൊ​ക്ക കൂ​ട്ടി​യി​ണ​ക്കി​യു​ള്ള ഒ​രു റീ​ലാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

യാ​തൊ​രു ആ​ശ​ങ്ക​ക​ളു​മി​ല്ലാ​തെ ത​ല​കു​ത്തി മ​റി​യു​ന്ന​തും ഉ​യ​ർ​ന്ന പാ​റ​പ്പു​റ​ത്തു നി​ന്നും ആ​ഴ​മു​ള്ള ജ​ല​നി​ര​പ്പി​ലേ​ക്ക് ചാ​ടു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യു​ടെ ഭാ​ഗ​ങ്ങ​ളാ​ണ്.

ത​ന്‍റെ ഇ​ഷ്ട​ങ്ങ​ളെ മു​റു​കെ​പി​ടി​ച്ചാ​ണ് ഈ ​ക​ലാ​കാ​ര​ൻ ജീ​വി​ക്കു​ന്ന​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രം​ഗ​ങ്ങ​ൾ. മ​ര​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കും പാ​റ​പ്പു​റ​ത്തു​മൊ​ക്കെ അ​നാ​യ​സം ചാ​ടി ക​യ​റു​ന്ന പ്ര​ണ​വി​നെ പ്രി​യ​ങ്ക​ര​നാ​ക്കു​ന്ന​തും ഇ​ത്ത​രം കാ​ഴ്ച​ക​ളും പെ​രു​മാ​റ്റ​വു​മാ​ണ്.


പൂ​ച്ച​യ്ക്കൊ​പ്പം കി​ട​ന്നും ക​ളി​മ​ൺ പാ​ത്ര​മു​ണ്ടാ​ക്കി​യും ക​ട​ലി​നെ അ​ടു​ത്ത​റി​ഞ്ഞു​മു​ള്ള പ്ര​ണ​വി​ന്‍റെ യാ​ത്ര​ക​ൾ ആ​രെ​യും സ​ന്തോ​ഷി​പ്പി​ക്കും.

താ​ര രാ​ജാ​വി​ന്‍റെ മ​ക​ന് ഇ​ത്ര ല​ളി​ത ജീ​വി​തം വേ​ണോ എ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് പോ​ലും പ്ര​സ​ക്തി ഉ​ണ്ടെ​ന്ന് തോ​ന്നി​ല്ല ഈ ​വീ​ഡി​യോ​ക​ൾ ക​ണ്ടാ​ൽ. കാ​ര​ണം അ​യാ​ൾ ഇ​ങ്ങ​നെ​യാ​ണ്. ഇ​തി​ന​പ്പു​റം അ​യാ​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന മ​റ്റൊ​ന്നും ഉ​ണ്ടാ​യി​രി​ക്കി​ല്ല.

നി​ര​വ​ധി പേ​രാ​ണ് പ്ര​ണ​വി​ന്‍റെ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ എ​ങ്ങ​നെ പാ​ൻ ഇ​ന്ത്യ​ൻ സ്റ്റാ​ർ ആ​വാം 100 കോ​ടി അ​ടി​ക്കാം എ​ന്നൊ​ക്കെ ചി​ന്തി​ക്കു​മ്പോ​ൾ ഇ​വി​ടെ ഒ​രാ​ൾ ഏ​തൊ​ക്കെ മ​ല​ക​യ​റ​ണം പു​തി​യ സാ​ഹ​സ​ങ്ങ​ൾ ഏ​തൊ​ക്കെ നോ​ക്ക​ണം എ​ന്ന് ചി​ന്തി​ക്കു​ന്നു​വെ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.