മലയാള സിനിമ ലോകത്തിൽ ഇപ്പോൾ റേഞ്ച് റോവർ തരംഗമാണ്. മൂന്ന് റേഞ്ച് റോവറാണ് ഒരാഴ്ചക്കുള്ളിൽ മലയാളസിനിമയിലെ പ്രമുഖർ സ്വന്തമാക്കിയത്. നടൻ ടൊവീനോ തോമസ്, നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, വേണു കുന്നപ്പിള്ളി എന്നിവരാണ് ഈ ദിവസങ്ങളിൽ റേഞ്ച് റോവറിനെ കൂടെ കൂട്ടിയത്.
ടൊവീനോയും ലിസ്റ്റിനും റേഞ്ച് റോവർ സ്പോർട്ടാണ് വാങ്ങിയത്. എന്നാൽ വേണു കുന്നപ്പിള്ളി റേഞ്ച് റോവർ ലോംഗ് വീൽ ബെയ്സാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഏകദേശം 2.66 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം കേരളത്തിലെ ആദ്യ റേഞ്ച് റോവർ ലോംഗ് വീൽബെയ്സാണ്.
മൂന്ന് ലീറ്റർ ഡീസൽ എൻജിൻ. 258 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 6.3 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എസ്യുവിയുടെ ഉയർന്ന വേഗം 234 കിലോമീറ്ററാണ്.അത്യാധുനിക സൗകര്യങ്ങളുമായി എത്തിയ വാഹനത്തിൽ നിരവധി ആഡംബര ഫീച്ചറുകളുമുണ്ട്.