എ​ന്‍റെ ത​ല​യ്ക്ക് കി​ട്ടി​യ അ​ഭി​ന​ന്ദ​ന​മാ​യി​രു​ന്നു മ​മ്മൂ​ക്കാ​യു​ടെ വാ​ക്കു​ക​ൾ: ജൂ​ഡ് ആ​ന്‍റ​ണി

01:29 PM Dec 15, 2022 | Deepika.com

ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ട​യി​ൽ ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തി​യെ​ന്ന ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച മ​മ്മൂ​ട്ടി​യു​ടെ കു​റി​പ്പി​ന് താ​ഴെ ക​മ​ന്‍റു​മാ​യി ജൂ​ഡ് ആ​ന്‍റ​ണി.

എ​നി​ക്ക് ആ ​വാ​ക്കു​ക​ൾ അ​ഭി​ന​ന്ദ​ന​മാ​യാ​ണ് തോ​ന്നി​യ​ത് മ​മ്മൂ​ക്ക. എ​ന്‍റെ സു​ന്ദ​ര​മാ​യ ത​ല കാ​ര​ണം മ​മ്മൂ​ക്ക ഖേ​ദം പ്ര​ക​ടി​പ്പി​ക്കേ​ണ്ടി വ​ന്ന​തി​ൽ ഞാ​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു എ​ന്നാ​ണ് ജൂ​ഡ് കു​റി​ച്ച​ത്.

2018ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ ‘ജൂ​ഡി​ന് ത​ല​മു​ടി​യി​ല്ലെ​ങ്കി​ലും ന​ല്ല ബു​ദ്ധി​യാ​ണെ’​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞി​രു​ന്നു. ഇ​ത് ബോ​ഡി ഷെ​യ്മിം​ഗാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മ​മ്മൂ​ട്ടി ത​ന്നെ നേ​രി​ട്ടെ​ത്തി​യ​ത്.

പ്രി​യ​രെ ക​ഴി​ഞ്ഞ ദി​വ​സം 2018 എ​ന്ന സി​നി​മ​യു​ടെ ട്രൈ​ല​ർ ലോ​ഞ്ചി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി​യെ പ്ര​കീ​ർ​ത്തി​ക്കു​ന്ന ആ​വേ​ശ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ൾ ചി​ല​രെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​തി​ൽ എ​നി​ക്കു​ള്ള ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ങ്ങ​നെ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​വാ​ൻ മേ​ലി​ൽ ശ്ര​ദ്ധി​ക്കു​മെ​ന്ന് ഉ​റ​പ്പു ത​രു​ന്നു. ഓ​ർ​മ്മി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യെ​ന്നാ​ണ് മ​മ്മൂ​ട്ടി കു​റി​ച്ച​ത്.