മാ​ത്യു​വി​ന്‍റെ​യും മാ​ള​വി​ക​യു​ടെ​യും ക്രി​സ്റ്റി; ഫ​സ്റ്റ് ലു​ക്ക്

10:14 AM Dec 15, 2022 | Deepika.com

മാ​ത്യു തോ​മ​സ്, മാ​ള​വി​ക മോ​ഹ​ന​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ആ​ൽ​വി​ൻ ഹെ​ൻ​റി സം​വി​ധാ​നം ക്രി​സ്റ്റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി.​ആ​ൽ​വി​ൻ ത​ന്നെ ക​ഥ എ​ഴു​തു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും ചേ​ർ​ന്നാ​ണ്.

റോ​ക്കി മൗ​ണ്ടെ​യി​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ജ​യ് സെ​ബാ​സ്റ്റ്യ​ൻ, ക​ണ്ണ​ൻ സ​തീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം റൊ​മാ​ന്‍റി​ക്ക് ഫീ​ൽ ഗു​ഡ് സി​നി​മ​യാ​ണ്. മാ​ലി​ദ്വീ​പും തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​വാ​ർ എ​ന്ന സ്ഥ​ല​വും പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​യി വ​രു​ന്ന ചി​ത്രം യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ന​ന്ദ് സി. ​ച​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്ര​സം​യോ​ജ​നം മ​നു ആ​ന്‍റ​ണി​യാ​ണ്. വി​നാ​യ​ക് ശ​ശി​കു​മാ​ർ, അ​ൻ​വ​ർ അ​ലി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.