നടനും സംവിധായകനുമായ ബേസിലിനെ കുറിച്ച് മനോഹരമായ കുറിപ്പുമായി നടൻ ടൊവീനോ തോമസ്. സിംഗപൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയ ബേസിലിനെ അനുമോദിച്ചുള്ള കുറിപ്പാണ് ടൊവീനോ പങ്കുവച്ചത്.
സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിലും വളരെ സന്തോഷത്തോടെയാണ് ബേസിലിന്റെ വളർച്ച നോക്കി കാണുന്നതെന്ന് ടൊവീനോ കുറിച്ചു. നടന്റെ കുറിപ്പിന് നന്ദി അളിയാ എന്റെ കണ്ണ് നിറഞ്ഞു. സെഡ് ആക്കി എന്നാണ് ബേസിൽ മറുപടി കൊടുത്തത്.
ഒരു സുഹൃത്തെന്ന നിലയിലും, അവന്റെ സംവിധാനത്തിൽ അഭനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും, ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിലിന്റേത്.
ഒരുപക്ഷെ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക, വളരുക, മാനം മുട്ടെ വളരുക !!
ബേസിലിനെക്കുറിച്ച് ഇങ്ങനെയൊരു സീരിയസ് പോസ്റ്റ് എന്റെ ടൈംലൈനിൽ കാണുന്നതിൽ നാടകീയത തോന്നുന്നു. എന്നാലും കിടക്കട്ടെ. ടൊവിനോ തോമസ് കുറിച്ചു.
ബേസിലിനെക്കുറിച്ച് സീരിയസ് കുറിപ്പുമായി ടൊവീനോ; സെഡ് ആക്കിയെന്ന് ബേസിൽ
01:02 PM Dec 14, 2022 | Deepika.com