പോ​ലീ​സ് ഓ​ഫീ​സ​റാ​യി ബി​ജു മേ​നോ​ൻ; കു​റ്റാ​ന്വേ​ഷ​ണ ക​ഥ​യു​മാ​യി നാ​ലാം മു​റ; ട്രെ​യി​ല​ർ

12:17 PM Dec 14, 2022 | Deepika.com

ബി​ജു മേ​നോ​ൻ, ഗു​രു സോ​മ​സു​ന്ദ​രം എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന നാ​ലാം മു​റ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ദീ​പു അ​ന്തി​ക്കാ​ടാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ എ​ത്തു​ന്ന​ത്.



ല​ക്കി സ്റ്റാ​ർ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ദീ​പു അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. സൂ​ര​ജ് വി. ​ദേ​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ്യ പി​ള്ള, ശാ​ന്തി പ്രി​യ, ഷീ​ലു എ​ബ്ര​ഹാം, സു​ര​ഭി സ​ന്തോ​ഷ്, ഷൈ​നി സാ​റ, അ​ല​ൻ​സി​യ​ർ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രാ​ണ് മ​റ്റു​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ലോ​ക​നാ​ഥ​ൻ ഛായാ​ഗ്ര​ഹ​ണ​വും കൈ​ലാ​സ് മേ​നോ​ൻ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. പ​ശ്ചാ​ത്ത​ല സം​ഗീ​തം ഗോ​പി സു​ന്ദ​ർ. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്.