അ​യ്യ​പ്പ​നാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ; മാ​ളി​ക​പ്പു​റം ട്രെ​യി​ല​ർ

11:40 AM Dec 14, 2022 | Deepika.com

എ​ട്ടു വ​യ​സ്സു​ള്ള ഒ​രു കൊ​ച്ചു​പെ​ൺ​കു​ട്ടി​യു​ടേ​യും ശ​ബ​രി​മ​ല​യി​ൽ പോ​ക​ണ​മെ​ന്ന അ​വ​ളു​ടെ അ​തി​യാ​യ ആ​ഗ്ര​ഹ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഉ​ണ്ണി മു​കു​ന്ദ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യകൻ.

ചി​ത്ര​ത്തി​ൽ അ​യ്യ​പ്പ​നാ​യാ​ണ് ഉ​ണ്ണി​യെ​ത്തു​ന്ന​ത്. ന​വാ​ഗ​ത​നാ​യ വി​ഷ്ണു ശ​ശി ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് മാ​ളി​ക​പ്പു​റം. ശ്രീ​പ​ഥ്, ദേ​വ​ന​ന്ദ എ​ന്നീ ബാ​ല​താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.



നാ​രാ​യം, കു​ഞ്ഞി​ക്കൂ​ന​ൻ, മി​സ്റ്റ​ർ ബ​ട്‌​ല​ർ, മ​ന്ത്ര​മോ​തി​രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ സം​വി​ധാ​യ​ക​ന്‍ ശ​ശി ശ​ങ്ക​റി​ന്‍റെ മ​ക​നാ​ണ് വി​ഷ്ണു ശ​ശി ശ​ങ്ക​ർ. എ​ഡി​റ്റ​ർ ഷ​മീ​ർ മു​ഹ​മ്മ​ദ്. ക്യാ​മ​റാ​മാ​ൻ വി​ഷ്ണു നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി. പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ പ​ത്താം വ​ള​വ്, നൈ​റ്റ് ഡ്രൈ​വ്, ക​ടാ​വ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം അ​ഭി​ലാ​ഷ് പി​ള്ള തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്ര​മാ​ണി​ത്.

മ​നോ​ജ് കെ. ​ജ​യ​ൻ, ര​മേ​ശ് പി​ഷാ​ര​ടി, ശ്രീ​ജി​ത്ത്‌ ര​വി, വി​ജ​യ​കൃ​ഷ്ണ​ൻ, ക​ലാ​ഭ​വ​ൻ ജി​ന്‍റോ, അ​ജ​യ് വാ​സു​ദേ​വ്, അ​രു​ൺ മാ​മ​ൻ, സ​ന്ദീ​പ് രാ​ജ് (വി​ക്രം ഫ്രെ​യിം), ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​ൻ, മ​നോ​ഹ​രി ജോ​യി, തു​ഷാ​ര പി​ള്ള, മ​ഞ്ജു​ഷ സ​തീ​ഷ്, അ​ശ്വ​തി അ​ഭി​ലാ​ഷ്, ന​മി​ത ര​മേ​ശ്‌ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

പ്രി​യാ വേ​ണു​വും നീ​റ്റ പി​ന്‍റോ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ള്‍. ആ​ന്‍റോ ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന്‍ മെ​ഗാ മീ​ഡി​യ​യും വേ​ണു കു​ന്ന​പ്പി​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​വ്യ ഫി​ലിം ക​മ്പ​നി​യും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​ണ്. ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു​നാ​രാ​യ​ണ​ൻ. സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം ര​ഞ്ജി​ൻ രാ​ജ്. വ​രി​ക​ൾ സ​ന്തോ​ഷ് വ​ർ​മ്മ, ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്.