ലോ​ക​ക​പ്പ് മ​ത്സ​ര​വേ​ദി​യി​ലൊ​രു റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പ​നം; "കാ​ക്കി​പ്പ​ട' ക്രി​സ്മ​സി​ന്

04:24 PM Dec 13, 2022 | Deepika.com

വ്യ​ത്യ​സ്ത​മാ​യി ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച് കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ഖ​ത്ത​ർ ലോ​ക​ക​പ്പ്‌ മ​ത്സ​ര​ത്തി​ൽ ആ​ർ​ത്തി​ര​മ്പു​ന്ന കാ​ണി​ക​ളെ സാ​ക്ഷി​യാ​ക്കി​യാ​ണ് കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​ഖ്യാ​പി​ച്ച​ത്.

ക്രി​സ്മ​സ് റി​ലീ​സ് ആ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. ഖ​ത്ത​റി​ലെ അ​ൽ ബാ​യ്ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇം​ഗ്ല​ണ്ട് ഫ്രാ​ൻ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് കാ​ക്കി​പ്പ​ട​യു​ടെ ക്രി​സ്തു​മ​സ് റി​ലീ​സ് പ്ര​ഖ്യാ​പ​ന ബാ​ന​റു​മാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

വ്യ​ത്യ​സ്ത​മാ​യ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ ഇ​തി​ന​കം ത​ന്നെ കാ​ക്കി​പ്പ​ട പ്രേ​ക്ഷ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു ക​ഴി​ഞ്ഞു. ഷെ​ജി വെ​ലി​യ​ക​ത്ത് നി​ർ​മ്മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ഷെ​ബി ചൗ​ഘ​ട്ട് ആ​ണ്.