ത​ല​സ്ഥാ​ന ന​ഗ​രി‌​യി​ലെ രാ​ഷ്ട്രീ​യം; തി​മിം​ഗ​ല​വേ​ട്ട ഒ​രു​ങ്ങു​ന്നു

04:10 PM Dec 13, 2022 | Deepika.com

അ​നൂ​പ് മേ​നോ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ബൈ​ജു സ​ന്തോ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​കേ​ഷ് ഗോ​പ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി‌​യ ചി​ത്ര​മാ​ണ് തി​മിം​ഗ​ല വേ​ട്ട. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കും.

രാ​കേ​ഷ് ഗോ​പ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം വി.​എം.​ആ​ർ.​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജി​മോ​ൻ നി​ർ​മി​ക്കു​ന്നു. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന രാ​ഷ്ടീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളെ സ​റ്റ​യ​ർ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് തി​മിം​ഗ​ല വേ​ട്ട.

ര​മേ​ഷ് പി​ഷാ​ര​ടി, ജ​ഗ​ദീ​ഷ്, മ​ണി​യ​ൻ പി​ള്ള രാ​ജു, ന​ന്ദു, കോ​ട്ട​യം ര​മേ​ഷ്, പി.​പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​ഷ്, രാ​ധി​കാ നാ​യ​ർ (അ​പ്പ​ൻ ഫെ​യിം) എ​ന്നി​വ​രും പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്. ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ബി​ജി​പാ​ൽ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. പ്ര​ദീ​പ് നാ​യ​ർ ഛായാ​ഗ്ര​ഹ​ണ​വും നൗ​ഫ​ൽ അ​ബ്ദു​ള്ള എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു.