പ്രളയത്തിന് സാക്ഷിയാകേണ്ടി വന്ന മലയാളികൾ മറക്കാൻ ഇടയില്ലാത്ത വർഷമാണ് 2018. അതേ പ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 everyone is a hero എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
പ്രളയത്തിന്റെ ഇരകളാകേണ്ടി വന്ന മലയാളികളുടെ നൊന്പരപ്പെടുത്തുന്ന ഓർമ്മകൾ കൂടിയാകും ചിത്രത്തിലൂടെ പങ്കുവയ്ക്കുക. ചിത്രം 2023ൽ റിലീസിനെത്തും.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാവ്യാ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം ചാമൻ ചാക്കോ. സംഗീതം നോബിൻ പോൾ.