ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലിൽ തിരുപ്പിറവി ആഘോഷിച്ചു

02:13 AM Dec 26, 2016 | Deepika.com
ന്യൂഡൽഹി: ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾക്കൊപ്പം ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷം ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ഫൊറോന ചർച്ചിലും വിശ്വാസികൾ പൂർവാധികം ഭക്‌തിയോടെ ആഘോഷിച്ചു. കരോൾ സർവീസിനെത്തുടർന്ന് പ്രാർഥനയോടെ പള്ളിക്കു ചുറ്റും പ്രദക്ഷിണം നടന്നു. തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് ആർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ജയിംസ് ഈഴാനിക്കാട്ടിൽ, ഫാ. ജോസഫ് മാതാലിക്കുന്നേൽ, ഫാ. ജിജു തുരുത്തിക്കര ഫാ. ജോൺ കപ്യാരുമല എന്നിവർ സഹകാർമികരായിരുന്നു. നിരവധി വിശ്വാസികൾ വിശുദ്ധ കുർബാനയിലും തിരുപ്പിറവിയുടെ ശുശ്രൂഷകളിലും പങ്കെടുത്തു.