പൃഥ്വിരാജ് ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും മാസും വൈലൻസുമാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.
കൊട്ടമധു എന്ന ഗുണ്ടയായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക. ഡിസംബർ 22ന് ചിത്രം തിയറ്ററിലെത്തും. സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ജിനു വി.എബ്രഹാം, ഡാർവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ ഉടമസ്ഥതയിലുള്ള തീയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.
അന്നാ ബെൻ, ജഗദീഷ്, ദിലീഷ് പോത്തൻ, ബിജു പപ്പൻ, നന്ദു തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ജോമോൻ ടി.ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- ഷമീർ മഹമ്മദ്.