ന​ടി​യു​ടെ കാ​ലി​ൽ ചും​ബി​ച്ച് രാം ​ഗോ​പാ​ൽ വ​ർ​മ്മ; വി​വാ​ദം; വീ​ഡി​യോ

04:00 PM Dec 09, 2022 | Deepika.com

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ രാം ​ഗോ​പാ​ല്‍ വ​ര്‍​മ​യും ന​ടി ആ​ശു റെ​ഡ്ഡി​യും ഒ​ന്നി​ച്ചു​ള്ള ഒ​രു അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. അ​ഭി​മു​ഖ​ത്തി​ലെ ഒ​രു രം​ഗ​മാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​ത്തി​നും വി​മ​ർ​ശ​ന​ത്തി​നും ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഭി​മു​ഖ​ത്തി​ന്‍റെ അ​വ​സാ​നം രാം ​ഗോ​പാ​ൽ ന​ടി​യു​ടെ കാ​ലു​ക​ളി​ൽ ചും​ബി​ക്കു​ന്ന​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്.

എ​ന്നാ​ല്‍, വ​ര്‍​മ​യു​ടെ പു​തി​യ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​ശു സോ​ഫ​യി​ലും വ​ര്‍​മ നി​ല​ത്തു​മാ​ണ് ഇ​രി​ക്കു​ന്ന​ത്. വീ​ഡി​യോ പു​റ​ത്തു​വ​രു​ന്ന​തി​നു മു​മ്പ് 'ഡെ​യ്ഞ്ച​റ​സാ​യ ഞാ​ന്‍ ഇ​ര​ട്ടി ഡെ​യ്ഞ്ച​റാ​യ ആ​ശു റെ​ഡ്ഡി​ക്കൊ​പ്പം' എ​ന്ന ക്യാ​പ്ഷ​നോ​ടെ ഒ​രു ഫോ​ട്ടോ വ​ര്‍​മ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.



അ​ടു​ത്തി​ടെ, ഇ​രു​വ​രും ഒ​രു​മി​ച്ച് ചെ​യ്ത ചി​ത്ര​മാ​യ ഡെ​യി​ഞ്ച​റ​സി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​ര​ത്തി​ല്‍ വീ​ഡി​യോ ചെ​യ്യ​ണോ എ​ന്നാ​ണ് സൈ​ബ​ര്‍ ലോ​കം ചോ​ദി​ക്കു​ന്ന​ത്. സി​നി​മ​ക​ളു​ടെ പ്രൊ​മോ​ഷ​നു വേ​ണ്ടി എ​ന്തും ചെ​യ്യു​മെ​ന്ന അ​വ​സ്ഥ ശ​രി​യ​ല്ലെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​ന്നു.

സ്പാ​യോ മ​സാ​ജ് പാ​ര്‍​ല​റോ തു​ട​ങ്ങാ​ന്‍ പ​ദ്ധ​തി​യു​ണ്ടോ എ​ന്നും ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്നു. ഒ​രു​കാ​ല​ത്ത് വ​ലി​യ ഹി​റ്റു​ക​ള്‍ ചെ​യ്ത രാം ​ഗോ​പാ​ല്‍ വ​ര്‍​മ ഇ​ങ്ങ​നെ ത​രം താ​ഴേ​ണ്ട​തു​ണ്ടോ എ​ന്നും ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്നു.