ഇ​തൊ​രു ആ​വ​ശ്യ​മി​ല്ലാ​ത്ത വി​വാ​ദ​മാ​ണ്; ബാ​ല​യു​ടെ ആ​രോ​പ​ണ​ത്തി​ൽ മി​ഥു​ൻ ര​മേ​ശ്

03:36 PM Dec 09, 2022 | Deepika.com

ഉ​ണ്ണി മു​കു​ന്ദ​ൻ നി​ർ​മി​ച്ച ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്ന ന​ട​ൻ ബാ​ല​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ മി​ഥു​ൻ ര​മേ​ശ്. ആ​വ​ശ്യ​മി​ല്ലാ​ത്ത വി​വാ​ദ​മാ​യി പോ​യി ഇ​തെ​ന്നാ​യി​രു​ന്നു മി​ഥു​ന്‍റെ പ്ര​തി​ക​ര​ണം.

സം​വി​ധാ​യ​ക​ൻ അ​നൂ​പ് പ​ന്ത​ളം പ​ങ്കു​വ​ച്ച ഫെ​യ്സ്‌​ബു​ക്ക് കു​റി​പ്പി​ൽ ക​മ​ന്‍റ് ആ​യാ​ണ് മി​ഥു​ൻ ര​മേ​ശ് ത​ന്‍റെ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ന​മ്മ​ളെ​ല്ലാ​രും ഒ​ന്നി​ച്ചു ഒ​രു ന​ല്ല സി​നി​മ വ​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​തൊ​രു ആ​വ​ശ്യ​മി​ല്ലാ​ത്ത വി​വാ​ദ​മാ​യി പോ​യി എ​ന്നാ​യി​രു​ന്നു മി​ഥു​ന്‍റെ പ്ര​തി​ക​ര​ണം.

ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ത​നി​ക്കും അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​ൻ ബാ​ല രം​ഗ​ത്ത് എ​ത്തി​യ​ത്.

സി​നി​മ​യി​ലെ സം​വി​ധാ​യ​ക​ൻ അ​നൂ​പ് പ​ന്ത​ള​ത്തി​നും പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്നു. ത​നി​ക്ക് കൃ​ത്യ​മാ​യി പ്ര​തി​ഫ​ലം ല​ഭി​ച്ചു​വെ​ന്നും മ​റ്റു ടെ​ക്‌​നി​ഷ്യ​ൻ​സി​നും അ​വ​രു​ടെ പ്ര​തി​ഫ​ലം കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ അ​നൂ​പ് പ​ന്ത​ളം പ്ര​തി​ക​രി​ച്ച​ത്.