സു​രാ​ജി​ന്‍റെ "എ​ന്നാ​ലും എ​ന്‍റ​ളി​യാ' ജ​നു​വ​രി​യി​ൽ

11:56 AM Dec 09, 2022 | Deepika.com

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ബാ​ഷ് മൊ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്നാ​ലും ന്‍റ​ളി​യാ എ​ന്ന ചി​ത്രം ജ​നു​വ​രി ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ‘ലൂ​ക്ക ചു​പ്പി’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ബാ​ഷ് മൊ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യു​ന്ന ചി​ത്ര​മാ​ണി​ത്.

ഗാ​യ​ത്രി അ​രു​ൺ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സി​ദ്ധി​ഖും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ‘ല​വ് ജി​ഹാ​ദ് ‘ എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ത്തെ പേ​ര്. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ത് മാ​റ്റു​ക​യാ​യി​രു​ന്നു.

മാ​ജി​ക് ഫ്ര​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ബാ​ഷ് മൊ​ഹ​മ്മ​ദ്, ശ്രീ​കു​മാ​ര്‍ അ​റ​യ്‍​ക്ക​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ണം പ്ര​കാ​ശ് വേ​ലാ​യു​ധ​ൻ. എ‍​ഡി​റ്റിം​ഗ് മ​നോ​ജ്.