നജഫ്ഗഡ് ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ മാറ്റം

11:36 PM Dec 23, 2016 | Deepika.com
ന്യൂഡൽഹി: പുതിയ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ ഡിസംബർ 22 മുതൽ മാറ്റം വരുത്തിയതായി ഭാരവാഹികൾ അറിയിച്ചു.

തിങ്കൾ മുതൽ ശനി വരെ പുൽച്ചെ 5.30 മുതൽ ഒമ്പതു വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 7.30 വരെയും ഞായർ ദിവസങ്ങളിൽ പുലർച്ചെ 5.30 മുതൽ 11 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 7.30 വരെയുമാണ് പുതിയ സമയക്രമം. ദിവസവും പുലർച്ചെ 5.30ന് നിർമാല്യ ദർശനവും തുടർന്ന് ഗണപതി ഹോമവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി