മമ്മൂട്ടി - ലിജോ ജോസ് പെല്ലിശേരി ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ആഗോള പ്രിമയർ 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നടക്കും. 12,13,14 തിയതികളില്‍ ടാഗോര്‍ തിയറ്റര്‍, ഏരീസ് പ്ലസ് ഓഡി 01, അജന്ത തിയറ്റര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രദർശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ ആണ് നന്‍പകല്‍ നേരത്ത് മയക്കം പ്രദർശിപ്പിക്കുന്നത്.
ഡിസംബര്‍ ഒൻപതു മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള നടക്കുന്നത്. നർമ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമ പൂർണമായും തമിഴ്നാട്ടിലായിരുന്നു ചിത്രീകരിച്ചത്.
മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക. ഒപ്പം അശോകനും ഒരു വേഷത്തിലെത്തുന്നു.തേനി ഈശ്വരാണ് ചിത്രത്തിന്റെ ഛായഗ്രഹണം. ചിത്രത്തിൻറെ കഥ ഒരുക്കുന്നത് ലിജോ തന്നെയാണ്. എസ്.ഹരീഷിന്റേതാണ് തിരക്കഥ.
നൻപകൽ നേരത്ത് മയക്കം ഐഎഫ്എഫ്കെയിൽ മൂന്ന് ദിവസം
11:36 AM Dec 07, 2022 | Deepika.com