സഹോദരൻ അനൂപിന്റെ മകൻ അനന്തനാരയണന് പിറന്നാൾ ആശംസകളുമായി നടി അനുശ്രീ. ആദിക്കുട്ടൻ എന്നു വിളിക്കുന്ന പൊന്നോമനയുടെ രണ്ടാം പിറന്നാളാണെന്നും തങ്ങളുടെ വീട്ടിലെ ആദ്യത്തെ കുഞ്ഞാണ് ഏതാവാശ്യത്തിനും താൻ അവനൊപ്പം കൂടെയുണ്ടാകുമെന്നും അനുശ്രീ കുറിച്ചു.
ആദികുട്ടാ..... അപ്പേടെ പൊന്നെ....happy birthday ചക്കരെ.... ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ...എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും .. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി,,അവരൊക്കെ അത് കഴിഞ്ഞ് മതി....
.എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തിൽ ചിരിച്ചു, കളിച്ചു ജീവിക്കാൻ കഴിയട്ടെ....എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ...എന്നും അപ്പയോടൊപ്പം ചേർന്ന് നിക്കാൻ എന്റെ ആദികുട്ടൻ ഉണ്ടാകട്ടെ...
2017ലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം.