പോലീസും ദലിത് രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ഭാരത സർക്കസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി ആദിവാസി വിഭാഗത്തിൽ പെടുന്ന ലക്ഷ്മണൻ കാണി എന്നയാൾ എത്തുന്നു. നിയമവും നിയമപാലകരും എങ്ങനെയാണ് അയാളോട് പെരുമാറുന്നതെന്നാണ് ചിത്രം പറയുന്നത്.
ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമിച്ച് സോഹൻ സീനുലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ. നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡിസംബർ ഒൻപതിന് ചിത്രം തിയറ്ററിൽ എത്തും. ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.