ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന സാൻജോപുരം ചിൽഡ്രൻസ് ഹോമിൽ ക്രിസ്മസ് ആഘോഷിച്ചു.
അംഗവൈകല്യമുള്ള കുട്ടികൾക്കൊപ്പം നടന്ന ആഘോഷത്തിൽ കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന പ്രമുഖ ബാങ്ക് ആയ ഫെഡറൽ ബാങ്ക് എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു. ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഫെഡറൽ ബാങ്കിന്റെ ഡൽഹിയിലെ ശാഖ മാനേജർമാർ, മോൺ. ജോസ് ഇടശേരി, വൈദികർ, സിസ്റ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
സാൻജോപുരം ചിൽഡ്രൻസ് ഹോമിൽ ക്രിസ്മസ് ആഘോഷിച്ചു
09:54 PM Dec 15, 2016 | Deepika.com