"മ​ച്ച​ന്പീ...' വി​ളി ഇ​നി​യി​ല്ല; കൊ​ച്ചു​പ്രേ​മ​ന് യാ​ത്രാ​മൊ​ഴി ന​ൽ​കി സ്നേ​ഹി​ത​ർ

09:17 AM Dec 05, 2022 | Deepika.com

ന​ട​ൻ കൊ​ച്ചു​പ്രേ​മ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് സാം​സ്കാ​രി​ക ലോ​കം. പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഉ​റ്റ സ്നേ​ഹി​ത​നും സി​നി​മ ആ​സ്വാ​ദ​ക മ​ന​സു​ക​ളി​ൽ നി​റ ചി​രി​യു​മാ​യി​രു​ന്ന കൊ​ച്ചു പ്രേ​മ​നെ കാ​ണാ​നാ​യി നാ​ടി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ എ​ത്തി.



തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത നി​ര​വി​ധി പേ​രാ​ണ് അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. മി​ക​ച്ച മ​നു​ഷ്യ​സ്നേ​ഹി​യെ​യും ന​ട​നെ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.



തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ലാ​ണ് കൊ​ച്ചു പ്രേ​മ​ൻ അ​ന്ത്യ വി​ശ്ര​മം കൊ​ള്ളു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ൻ​കു​ട്ടി​യും ജി.​ആ​ർ. അ​നി​ലും ഭൗ​തി​ക​ദേ​ഹ​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.



അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ് കൊ​ച്ചു പ്രേ​മ​ന്‍റെ പൊ​ടു​ന്ന​നെ​യു​ള്ള വി​യോ​ഗ​വാ​ർ​ത്ത എ​ത്തു​ന്ന​ത്. ശ്വാ​സ​കോ​ശ​രോ​ഗ​ത്തി​ന് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.