ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താക്കോൽ എന്ന സിനിമയിലെ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യർ, നിവാസ് എന്നിവർ ചേർന്നാണ്.
കിരണ്‍ പ്രഭാകറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇനിയ ആണ് സിനിമയിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കർ, സുദേവ് നായർ, ലാൽ, സുധീർ കരമന, പി. ബാലചന്ദ്രൻ, മീര വാസുദേവ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പാരഗണ്‍ സിനിമയുടെ ബാനറിൽ ഷാജി കൈലാസാണ് സിനിമ നിർമിക്കുന്നത്.
താക്കോലിലെ ആദ്യ ഗാനം എത്തി
11:42 AM Dec 03, 2019 | Deepika.com