ഓണ്‍ലൈന്‍ സിനിമാ ബുക്കിങ്ങ് സൈറ്റുകളുടെ കൊള്ളയ്ക്കെതിരേ വാട്സ് ആപ്പ് ബുക്കിംഗ് സംവിധാനം ആരംഭിച്ച ഗിരിജാ തിയേറ്റര്‍ ഉടമയ്ക്ക് വിലക്കേർപ്പെടുത്തി സിനിമ ബുക്കിംഗ് സൈറ്റുകൾ. തൃശ്ശൂരിലെ ഗിരിജാ തിയേറ്റര്‍ ഉടമ ഡോ. ഗിരിജയെയാണ് ബുക്കിംഗ് സെറ്റുകള്‍ വിലക്കിയത്.
തിയേറ്റര്‍ ഒന്നുണര്‍ന്നത് അന്യഭാഷാ സിനിമകള്‍ വന്നതോടെയാണ്. പത്താമത്തെ തവണയാണ് എന്റെ ഫെയ്സ്ബുക്ക് പോകുന്നത്. അതുകൊണ്ടാണ് ഗൂഗിള്‍ ബിസിനസില്‍ അക്കൗണ്ട് തുടങ്ങിയത്. ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിംഗ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്‍ എന്നോട് ചോദിച്ചു.
അങ്ങനെയാണ് വാട്സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാലു ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് വാട്സ് ആപ്പ് ബുക്കിംഗ് തുടങ്ങിയതെന്ന് ഗിരിജ പറഞ്ഞു.
വാട്സ് ആപ്പ് വഴി സിനിമ ടിക്കറ്റ് ബുക്കിംഗ്; തിയറ്റർ ഉടമയക്ക് വിലക്കേർപ്പെടുത്തി ബുക്കിംഗ് സൈറ്റുകൾ
02:59 PM Dec 01, 2022 | Deepika.com