ബിജുമേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാലാം മുറ എന്ന ചിത്രം ഡിസംബർ 23ന് തിയറ്ററുകളിലെത്തും. ലക്കി സ്റ്റാർ എന്ന ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ.
അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയാ, സുരഭി സന്തോഷ്, ഷീലു ഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകനാഥനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.
യുഎഫ്ഐ മോക്ഷൻ പിക്ച്ചേഴ്സിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ)ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റസിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നാലാം മുറയുമായി ബിജു മേനോനും ഗുരു സോമസുന്ദരവും; ചിത്രം ഡിസംബർ 23ന്
11:46 AM Nov 30, 2022 | Deepika.com