സിനിമാ നിർമാണ യൂണിറ്റുകളിൽ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ട് പോലും ഐസിസിയുടെ പ്രവർത്തനം പേരിനു മാത്രമാണെന്നും അവർ പറഞ്ഞു.
ഒരു സിനിമ ലൊക്കേഷനിലെ ഐസിസിയുടെ തലപ്പത്ത് പുരുഷനെയാണ് നിയമിച്ചത്. ശരിയായ രീതിയിൽ ഐസിസിയുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സിനിമാ നിർമാണത്തിന് അനുമതി നൽകാവു. കേരളത്തിൽ നിലവിലുള്ള സ്ത്രീ സുരക്ഷാ നിയമം പോലും ഉറപ്പാക്കാനാകാത്തത് ഗൗരവമുള്ള വിഷയമാണ്. വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ സിനിമാ രംഗത്ത് ആഭ്യന്തര പരാതി പരിഹാരസമിതി രൂപവത്കരിച്ചത്. സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ആഭ്യന്തര പരാതി പരിഹാര സെൽ രൂപികരിച്ചത്.
സിനിമ മേഖലകളിൽ ഐസിസിയുടെ പ്രവർത്തനം പേരിനു മാത്രം; വനിത കമ്മീഷൻ അധ്യക്ഷ
04:32 PM Nov 29, 2022 | Deepika.com